ചവറ : കെഎംഎംഎല്ലിലെ ടിപി യൂണിറ്റിലെ ഡിസിഡബ്ല്യു ജീവനക്കാരെ കാഷ്വല്‍ വര്‍ക്കറായി അംഗീകരിച്ച് സര്‍ക്കാര്‍. വ്യവസായ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതതയിൽ സുജിത് വിജയൻ പിള്ള എംഎൽഎയും യൂണിയൻ നേതാക്കളും കെഎംഎംഎൽ മാനേജ്മെന്റും നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഇതോടെ 613 നേരിട്ടുള്ള കരാർ ജീവനക്കാർ കമ്പനിയുടെ കാഷ്വൽ വർക്കർമാറാകും. ഏറെ നാളത്തെ തൊഴിലാളികളുടെ ആവശ്യമാണ് ഇതിലൂടെ പൂർത്തീകരിക്കപ്പെടുന്നത്.
കമ്പനി ഭൂമി ഏറ്റെടുത്തതിനെ തുടർന്നു രൂപീകരിച്ച ലാപ്പാ സൊസൈറ്റിക്കു കീഴിൽ ഏറെ നാളായി ജോലി ചെയ്തിരുന്ന ജീവനക്കാരെ കഴിഞ്ഞ സർക്കാർ 2019ലാണ് കമ്പനിയുടെ നേരിട്ടുള്ള കരാർ ജീവനക്കാരായി (ഡിസിഡബ്ലിയു) അംഗീകരിച്ചത്. 733 ലാപ്പ തൊഴിലാളികളെയാണ് അന്ന് നിയമിച്ചത്.